ഭക്ഷണപ്രിയരായ മനുഷ്യരാണ് ഒട്ടുമിക്കവരും. എന്ത് ആഘോഷമായാലും ഭക്ഷണമാണ് പ്രധാനമെന്ന് ചിലരെങ്കിലും കരുതാറുണ്ട്. അത് വ്യക്തമാക്കിത്തരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കനത്ത മഴ വകവെയ്ക്കാതെ പന്തലിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ വിഡിയോയാണിത്.
കനത്ത മഴ പെയ്തതോടെ ഭക്ഷണം വിളമ്പിയ പന്തലില്‍ ആളുകളെല്ലാം ഓടി മാറി. എന്നാല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ അരികിലിരുന്ന കസേര കുടയായി ഉപയോഗിച്ച് തങ്ങളുടെ ഭക്ഷണം കഴിക്കുന്നത് തുടരുകയായിരുന്നു. അവിടെ പന്തലിലുണ്ടായിരുന്ന ഒരാളാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
‘വേറെ ലെവലെന്ന്’ പറഞ്ഞ് വിഡിയോ ചിത്രീകരിക്കുന്നവരുടെ കൂട്ട ചിരിയും കേള്‍ക്കാം. എന്നാല്‍ യുവാക്കള്‍ ഭക്ഷണം കഴിക്കുന്നത് തുടരുന്നതായും വിഡിയോയില്‍ കാണാം. തമിഴില്‍ സംസാരിക്കുന്ന വിഡിയോയിലെ ഭക്ഷണ പ്രേമികള്‍ ആരെന്നോ എവിടെ നിന്ന് ചിത്രീകരിച്ചിരിക്കുന്നതാണെന്നോ വ്യക്തമല്ല.
സംഭവം എന്തായാലും സോഷ്യല്‍മീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.