സ്വന്തം ജീവന് പോലും മറന്ന് വെള്ളത്തിലേക്ക് എടുത്തുചാടി മുങ്ങിത്താഴുകയായിരുന്ന രണ്ടു കുട്ടികളെ രക്ഷിച്ച് യുവാവ്. ഒമാനി പൗരന് അലി ബിന്‍ നസീര്‍ അല്‍ വാര്‍ദിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കൈയ്യടി വാരിക്കൂട്ടത്. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
വെള്ളിയാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. ഒമാനിലെ വാദി ബാഹ്ല മേഖലയില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ രണ്ടു കുട്ടികളെ അലി സാഹസികമായി രക്ഷിക്കുകയായിരുന്നു. ശക്തമായ മഴപെയ്യുമ്പോള്‍ അലി ബിന്‍ നസീറും പിതാവും വീട്ടില്‍ ഇരിക്കുകയായിരുന്നു.
also read: ബൈക്കില്‍ പോകവെ കേബിള്‍ കഴുത്തില്‍ കുരുങ്ങി, റോഡിലേക്ക് തെറിച്ച് വീണ് 25കാരന് ദാരുണാന്ത്യം
പുറത്തെ കാഴ്ചകള്‍ കാണാമെന്നു പറഞ്ഞു ഇരുവരും വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന വാദിയുടെ സമീപം രണ്ടു കുട്ടികള്‍ സഹായത്തിനായി ഉറക്കെ കരയുന്നത് കണ്ടത്. ഇന്തപ്പനയുടെ തടിയില്‍ കഷ്ടിച്ചായിരുന്നു കുട്ടികള്‍ നിന്നത്.
പിതാവിന്റെ സഹായത്തോടെ അലി കുട്ടികളുടെ അടുത്തെത്തുകയായിരുന്നു. ‘കുട്ടികളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നു മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. പേടിക്കേണ്ടെന്നും അവരെ രക്ഷപ്പെടുത്തുമെന്നും കുട്ടികളോട് ഉറക്കെ വിളിച്ചു പറയുകയും ചെയ്തു. പിടിച്ചു നില്ക്കാന് എന്തെങ്കിലും ഉണ്ടെങ്കില്‍ അവിടെ പിടിച്ചു നില്‍ക്കാനും അവരോട് പറഞ്ഞു.’- അലി പറഞ്ഞു.
مشهد بطولي لـ شاب عماني ينقذ طفلين من موت محقق pic.twitter.com/sWoyKfj35V
— جريدتكم (@ImeGrop) June 25, 2022
രണ്ടു കുട്ടികളെയും ഒരുമിച്ച് ചേര്‍ത്തുപിടിച്ചാണ് കരയിലേക്ക് കൊണ്ടുവന്നത്. കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചതില്‍ ദൈവത്തോട് നന്ദി പറയുന്നു’- അലി ബിന്‍ നസീര്‍ അല്‍ വാര്‍ദി പറഞ്ഞു. 13 ഉം ഏഴും വയസ്സുള്ള രണ്ടു കുട്ടികളെയാണ് രക്ഷിച്ചത്. ഒഴുക്കില്‍ വിടരുതെന്നും എനിക്ക് മരിക്കേണ്ടെന്നും രക്ഷിക്കണമെന്നും പറഞ്ഞ് ചെറിയ കുട്ടി ഉറക്കെ കരഞ്ഞിരുന്നുവെന്നും അലി പറഞ്ഞു.