കൊച്ചി: ബൈക്കില്‍ സഞ്ചരിക്കവെ കേബിള്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. എറണാകുളം ജില്ലയിലാണ് ദാരുണ സംഭവം. ഫോര്‍ട്ടുകൊച്ചി സ്വദേശി ആല്‍ബര്‍ട്ടിന്റെ മകന് അലന് ആല്‍ബര്‍ട്ട് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.
യുവാവിന് ഒപ്പം സ്കൂട്ടറിന്റെ പുറകിലുണ്ടായിരുന്ന യാത്രക്കാരനായ സാരമായി നിഖിലിന് പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലാണ്. കാക്കനാട് – സിവില്‍ലൈന്‍ റോഡില്‍ ചെമ്പുമുക്ക് പള്ളിക്ക് സമീപമാണ് അപകടം നടന്നത്.
കാക്കനാട് ഭാഗത്തു നിന്ന് പാലാരിവട്ടം ഭാഗത്തേക്കു പോകവെ റോഡരികില്‍ താഴ്ന്നുകിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി അലന് റോഡിലേക്ക് വീണു. ഇവര്‍ക്ക് തൊട്ടുമുന്പില് ജനറേറ്റര്‍ കൊണ്ടുപോകുകയായിരുന്ന വാഹനത്തില്‍ ഉടക്കിയാണ് കേബിള്‍ താഴ്ന്നുവീണത്. അലനെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.