ലക്നൗ: പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടര്‍ ടേക്ക് ഓഫിന് പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി. വാരണാസിയില്‍ നിന്നും ലക്നൗവിലേക്ക് ഹെലികോപ്റ്ററില്‍ പോവുന്നതിനിടെയായിരുന്നു സംഭവം.
ഹെലികോപ്ടറിന്റെ വിന്‍ഡോയില്‍ പക്ഷിയിടിക്കുകയായിരുന്നു. ഉടനെ പൈലറ്റ് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തു. ഇതിന് ശേഷം സര്‍ക്കാരിന്റെ മറ്റൊരു പ്രത്യേക വിമാനത്തില്‍ യോഗി യാത്ര തുടര്‍ന്നു. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.
also read: വിദ്യാര്‍ത്ഥിനികളുടെ ടോയ്ലറ്റില് കയറി ഒളിച്ചു, പീഡിപ്പിക്കാന്‍ ശ്രമം; 35കാരന് അറസ്റ്റില്‍
ശനിയാഴ്ചയാണ് യോഗി ആദിത്യനാഥ് വാരണാസിയിലെത്തിയത്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദ?ര്‍ശനവും നടത്തിയിരുന്നു. ഒരു രാത്രി വാരണാസിയില്‍ കഴിഞ്ഞ ശേഷം ഇന്ന് രാവിലെ ലക്നൗവിലേക്ക് പോവുകയായിരുന്നു യോഗി ആദിത്യനാഥ്. ഇതിനിടെയായിരുന്നു സംഭവം.