നെടുമ്പാശേരി: സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ടോയ്ലറ്റില് കയറി ഒളിച്ച മുപ്പത്തിയഞ്ചുകാരന് അറസ്റ്റില്‍. പള്ളുരുത്തി എം.എല്‍.എ റോഡില്‍ മംഗലത്ത് വീട്ടില്‍ ഗഫൂര്‍ ആണ് അറസ്റ്റിലായത്. കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതിയെ പോലീസ് ശാസ്ത്രീയ അന്വേഷണത്തിലാണ് പിടികൂടിയത്.
കഴിഞ്ഞ 20നാണ് സംഭവം. ചെങ്ങമനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തിയില്‍നിന്ന് 30കി.മിലധികം ബൈക്കില്‍ സഞ്ചരിച്ച് ചെങ്ങമനാടെത്തിയ പ്രതി, അതിരാവിലെ ആരുടെയും കണ്ണില്‍പ്പെടാതെ സ്കൂളില്‍ കുട്ടികളുടെ ടോയ്ലറ്റില് കയറി ഒളിക്കുകയായിരുന്നു.
also read: റോഡ് മുറിച്ച് കടക്കവെ വാഹനം ദേഹത്ത് പാഞ്ഞുകയറി, മലയാളി യുവതിക്ക് ദാരുണാന്ത്യം
കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് ഒളിവില്‍ പോയ പ്രതിയെ രേഖാചിത്രം തയ്യാറാക്കുന്നതുള്‍പ്പടെയുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ പള്ളുരുത്തിയില്‍നിന്ന് പിടികൂടിയത്. ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂര്‍ സ്റ്റേഷനില്‍ ഗഫൂറിനെതിരെ കേസുണ്ട്. ഇയാളുടെ സ്വഭാവവൈകൃതം കാരണം ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയതാണ്.