സേലം: യൂട്യൂബ് വിഡിയോകള്‍ കണ്ട് നാടന്‍ ബോംബുകളും തോക്കുകളും നിര്‍മിച്ച യുവാക്കള്‍ സേലത്ത് പിടിയില്‍. ചൊവ്വപേട്ട സ്വദേശി സഞ്ജയ് പ്രസാദ് (24), എരുമപാളയം സ്വദേശി നവീന്‍ ചക്രവര്‍ത്തി (25) എന്നിവരാണു ക്യൂ ബ്രാഞ്ച് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ഇരുവരും പിടിയിലാത്. ചെട്ടി ചാവടിയില്‍ വാടകവീട്ടില്‍ താമസിച്ചുകൊണ്ടായിരുന്നു ബോംബ്, തോക്ക് നിര്‍മാണം. സഞ്ജയ് സ്കൂള്‍ അധ്യാപകനാണെന്നും നവീന്‍ മൊബൈല്‍ ഷോറൂമില്‍ ജോലി ചെയ്യുകയാണെന്നുമാണു വീട്ടുടമയോടു പറഞ്ഞിരുന്നത്.
also read: കാണാതായിട്ട് 17 വര്‍ഷം, രാഹുലിനെയും കാത്ത് അമ്മയും ഒരു നാടും
ഇന്നലെ ഓമല്ലൂര്‍ പുളിയംപട്ടിയില്‍ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണു മദ്യപിച്ചു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ പിടിയിലായത്. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെട്ടത്. പ്രതികള്‍ക്ക് ആരെല്ലാമായാണു ബന്ധമുള്ളതെന്നും മറ്റും അന്വേഷിച്ചു വരികയാണ്. ഓമല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.