ഹരിയാന: സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ വീണ് എട്ടുവയസുകാരനും രക്ഷിക്കാനിറങ്ങിയ രണ്ടു പേരും ശ്വാസം മുട്ടി മരിച്ചു. ഹരിയാനയിലെ നൂഹ് ജില്ലയിലെ ബിച്ചോര്‍ ഗ്രാമത്തില്‍ നിന്നാണ് ദാരുണ സംഭവം. കളിക്കുന്നതിനിടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.
മരിച്ചവരില്‍ ഒരാള്‍ കുട്ടിയുടെ അച്ഛനാണ്. എട്ടു വയസുകാരനായ ആരിജ്, കുട്ടിയുടെ അച്ഛന് സിറാജ്, അമ്മാവന് സലാം എന്നിവരാണ് മരിച്ചത്. സ്ലാബ് തകര്‍ന്ന് 20 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്കാണ് കുട്ടി വീണത്. ഇത് കണ്ട് നിന്ന കുട്ടിയുടെ അച്ഛനും ബന്ധുവും കുട്ടിയെ രക്ഷിക്കാനായി ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു.
also read: നവവധുവിനെ തല ഭിത്തിയില്‍ ഇടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍
എന്നാല്‍ ഇവര്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. തുടര്‍ന്ന് മരണം സംഭവിച്ചു. വിവരം പൊലീസില്‍ അറിയിക്കാന്‍ നാട്ടുകാരോ ബന്ധുക്കളോ തയാറായില്ല. ഇവര്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.