ജഗദ്സിങ്പൂര്: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ഓടുന്ന ട്രക്കില്‍ കെട്ടിയിട്ടു ചെരിപ്പ് മാല അണിയിച്ചു. ഒഡിഷയിലെ ജഗദ്സിങ്പൂര് ജില്ലയിലാണ് സംഭവം. ഓടുന്ന ട്രക്കിന്റെ മുന്നില്‍ യുവാവിനെ കെട്ടിയിട്ട വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഡ്രൈവറില്ലാത്ത തക്കം നോക്കി ട്രക്കില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഓടുന്ന ട്രക്കിന് മുന്നില്‍ യുവാവിനെ കെട്ടിയിട്ടിരിക്കുന്നതും കഴുത്തില്‍ ചെരിപ്പ് മാല അണിഞ്ഞിരിക്കുന്നതും വിഡിയോയില്‍ കാണാം.
also read: അമ്മയുടെ സഞ്ചയനദിവസം അച്ഛനും മരിച്ചു; തനിച്ചായി വിദ്യാർത്ഥികളായ കാവ്യയും മിഥുനും
വിഡിയോ പ്രദേശവാസി പകര്‍ത്തിയതാണ്. അതേസമയം, സംഭവത്തില്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.