ചെന്നൈ: മദ്യപാനത്തെ ചോദ്യം ചെയ്തതിനു യുവാവ് രണ്ടുപെണ്‍മക്കളെ തല്ലിക്കൊന്നു. തമിഴ്നാട് കാഞ്ചിപുരത്താണ് സംഭവം. കാഞ്ചിപുരം ചിന്നമധുരപാക്കത്തെ ഗോവിന്ദരാജെന്ന 40കാരനാണ് മക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു.
സംഭവത്തില്‍ ഗോവിന്ദരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ മദ്യപാനത്തില്‍ മനം നൊന്ത് ഇയാളുടെ മൂത്തമകള്‍ രണ്ടാഴ്ച മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. ചിന്നമധുരപാക്കം സ്വദേശി ഗോവിന്ദരാജിനു പ്രത്യേകിച്ചു ജോലിയൊന്നുമില്ല. ഭാര്യകൂലിപണിക്കുപോയാണു നാലുപെണ്മക്കള് അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്.
ഗോവിന്ദരാജിന്റെ മദ്യപാനത്തെ മക്കളും ഭാര്യയും എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ വീട്ടില്‍ വഴക്കു പതിവായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിനിയായ നന്ദിനിയും ആറാം ക്ലാസുകാരിയ ദീപയും ഇന്നലെ സ്കൂള്‍ വിട്ടെത്തിയപ്പോള്‍ കണ്ടതു വീട്ടിലിരുന്നു മദ്യപിക്കുന്ന അച്ഛനെയാണ്.
also read: നാടോടിബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; 22കാരന് അറസ്റ്റില്‍
ഇരുവരും അച്ഛന്റെ സ്വഭാവത്തെ ചോദ്യം ചെയ്തത്, ഗോവിന്ദരാജിന് ഇഷ്ടമായില്ല. മുറ്റത്തുകിടന്നിരുന്ന വിറകു കഷ്ണമെടുത്ത് ഇയാള്‍ മക്കളെ ആക്രമിച്ചു. തലക്കടിയേറ്റു നിലത്തുവീണ പെണ്മക്കളെ ഗോവിന്ദരാജു വീടിനുള്ളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ആക്രമണം തുടര്‍ന്നു.
ചലനമറ്റതോടെ വീട് അകത്തുനിന്നുപൂട്ടിയ ഗോവിന്ദരാജ് മക്കളുടെ അടുത്തിരുന്നു വീണ്ടും മദ്യപിച്ചു. ഈ സമയം, മറ്റൊരു മകള്‍ ദീന സ്കൂള്‍ വിട്ടെത്തിയപ്പോള്‍ വീട് പൂട്ടിയിരിക്കുന്നതു കണ്ട് അയല്‍വാസികളെ വിവരമറിയിച്ചതോടെയാണു ഇരട്ടക്കൊലപാതകം പുറം ലോകം അറിയുന്നത്.