തൃശ്ശൂര്‍: തൃശ്ശൂരില്‍ നാടോടിബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇരുപത്തിരണ്ടുകാരന് അറസ്റ്റില്‍. എടത്തിരുത്തി പൈനൂര്‍ സ്വദേശിയായ മുത്തുവാണ് അറസ്റ്റിലായത്. ഇയാള്‍ ഒമ്പത് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ മുത്തു മര്‍ദിക്കാറുണ്ടായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് കുത്തി പൊള്ളിച്ചതായും പോലീസ് പറഞ്ഞു. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തിയാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത്, എസ്.ഐ.മാരായ കെ. മനോജ്, വിജു പൗലോസ്, സീനിയര്‍ സി.പി.ഒ. റംല സിറാജ്, സി.പി.ഒ.മാരായ രേജേഷ്, പ്രണവ് എന്നിവര്‍ ചേര്‍ന്നാണ് മുത്തുവിനെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.