കഞ്ചാവടിച്ച് സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്. ആസാമിലെ സോനിത്പുര്‍ ജില്ലയിലാണ് സംഭവം. കഞ്ചാവിന്റെ ലഹരിയില്‍ എംഡി സഹജുല്‍ അലി എന്നയാളാണ് സ്വന്തം ലിംഗം മുറിച്ചത്. താന്‍ ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായാണ് ലിംഗം മുറിച്ചുമാറ്റിയതെന്ന് അലി മാധ്യമങ്ങളോട് പറഞ്ഞു.
അലി കഞ്ചാവ് മാത്രമല്ല മറ്റ് കഠിനമായ മയക്കുമരുന്നുകളും ഉപയോഗിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് അലി. താന്‍ അതിജീവിക്കുകയാണെങ്കില്‍ ‘സമൂഹത്തിന്റെ നന്മ’യ്ക്ക് വേണ്ടി ഇനിയും സമാനമായ കാര്യങ്ങള്‍ ചെയ്യുമെന്ന് അലി പറയുന്നു.
also read: ചെണ്ടമേളം കാണാനെത്തി, കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന മകനെയും അച്ഛനെയും, കാഴ്ച കണ്ട് നടുങ്ങി നവ്യ
‘കഞ്ചാവ് വലിക്കാന്‍ എന്റെ മതത്തില്‍ അനുവാദം ഇല്ല. എന്നാല്‍ എനിക്കത് ചെയ്യാതെ പറ്റില്ല. അതിനുശേഷം സമൂഹത്തില്‍ എന്തോ മോശം സംഭവിക്കാന്‍ പോകുവാണെന്ന് എനിക്ക് തോന്നി. കൂടുതല്‍ നന്മയ്ക്കുവേണ്ടിയും എന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതിനുമായി ഞാന്‍ എന്റെ ലിംഗം മുറിച്ചുമാറ്റി’ അലി പറഞ്ഞു.
അതേസമയം, അലിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മതത്തെ ഭയന്നാണ് ഇത്തരമൊരു വിചിത്രമായ കാര്യം ചെയ്തതെന്നും അലിയുടെ മകന് പറഞ്ഞു.