അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളിലാക്കി കോണ്‍ക്രീറ്റ് മിശ്രിതം വച്ച് അടച്ച് വീട്ടില്‍ സൂക്ഷിച്ച് മകന്. തമിഴ്നാട്ടിലാണ് നടുക്കുന്ന സംഭവം. സംഭവത്തില്‍ സുരേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം.
മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്തതെന്ന് സുരേഷ് പൊലീസിനോടു പറഞ്ഞു. സുരേഷിന്റെ അമ്മ 86 വയസ്സുകാരിയായ ഷെമ്പകം കുറച്ചു വര്‍ഷങ്ങളായി വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു.
also read: മീന്മുള്ള് തൊണ്ടയില്‍ കുടുങ്ങി, വയോധിക മരിച്ചു
അധികം വീടിനു പുറത്തേക്കു വരാറുമില്ല. രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകന് വിവാഹിതനായി മറ്റൊരിടത്താണു താമസിച്ചിരുന്നത്. സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി.
കുറച്ചു ദിവസമായി ഷെമ്പകത്തെ പുറത്തൊന്നും കാണാത്തതിനാല്‍ സുരേഷുമായി അകന്നു കഴിയുകയായിരുന്ന ഭാര്യയെ അയല്‍വാസികള്‍ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സുരേഷിന്റെ സഹോദരനോടു കാര്യം പറഞ്ഞു. വഴക്കായതോടെ അമ്മ രണ്ടാഴ്ച മുന്‍പു മരിച്ചതായും സംസ്കാരം നടത്തിയതായും സുരേഷ് സഹോദരനോടു പറഞ്ഞു.
ഇതോടെ മൂത്ത സഹോദരന് നീലാങ്കരയ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് എത്തിയതോടെ ഷെമ്പകത്തിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാരലില്‍ ഇട്ടു കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചതായി സുരേഷ് വെളിപ്പെടുത്തുകയായിരുന്നു.