ഭോപ്പാല്‍: രാമകഥ ചടങ്ങില്‍ പ്രസാദ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിന ടൗണിലാണ് സംഭവം. ഉന്തിലും തള്ളിലും മൂന്ന് പേരുടെ എല്ല് പൊട്ടി. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്.
പ്രസാദമായി തേങ്ങയായിരുന്നു നല്‍കിയത്. ഇത് വാങ്ങാന്‍ ഭക്തര്‍ തിരക്ക് കൂട്ടിയതോടെയാണ് ആളുകള്‍ നിലത്ത് വീണത്. എല്ലാത്തിനും ശരിയായ ക്രമീകരണം ഉണ്ടായിരുന്നെന്നും കാവല്ക്കാരെ ശ്രദ്ധിക്കാതെ കുറച്ച് ആളുകള്‍ അവരുടെ കുടുംബാംഗങ്ങളെ വരിയില്‍ മുന്നില്‍ നിര്‍ത്താന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പരിപാടി നടത്തിയ സംഘാടകര്‍ പറയുന്നു.
തിരക്കിനിടെ ചിലര്‍ പരിപാടിയില്‍ നിലത്തു കിടന്നിരുന്ന രോഗികളെ ചവിട്ടുകയും ചെയ്തു. 25,000 ത്തോളം ഭക്തരാണ് സ്ഥലത്ത് ചടങ്ങിന് എത്തിച്ചേര്‍ന്നിരുന്നത്. ബിന ടൗണിലെ ഖിംലസ റോഡിന് സമീപത്താണ് മതചടങ്ങ് നടന്നത്. സിവില്‍ ആശുപത്രിയിലും ബിന റിഫൈനറി ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.
Seventeen devotees were injured after a stampede broke out during the distribution of coconuts at a Ram Katha in Bina @ndtv @ndtvindia pic.twitter.com/E3dgeOGroz
— Anurag Dwary (@Anurag_Dwary) May 15, 2022