തൃശ്ശൂര്‍: തികച്ചും വ്യത്യസ്തമായ വേഷത്തില്‍ തൃശൂര്‍ പൂരം കാണാനെത്തി ബോബി ചെമ്മണ്ണൂര്‍. കളര്‍ഫുള്‍ ഷര്‍ട്ടും നീല ജീന്‍സും കറുത്ത ഷൂസും അണിഞ്ഞ് , പോരാത്തത്തിനു കയ്യിലൊരു കാലന് കുടയും പിടിച്ച് യോയോ ലുക്കിലായിരുന്നു ബോ ചെ പൂരപ്പറമ്പിലെത്തിയത്.
ഇതുമാത്രമല്ല, മുഖത്തു താടിയും ഒരു ചെറു കൊമ്പന് മീശയും കാണാം. പിന്നെ കൂളിങ് ഗ്ലാസും. നീളന്‍ മുടി പിന്നില്‍ കെട്ടിയിട്ടിരിക്കുന്നു, ആകെ മൊത്തം പതിവ് ലുക്കില്‍ നിന്നും തികച്ചും വ്യത്യനായിരുന്നു ഇത്തവണ ബോചെ. പൂരവും ആള്‍ക്കൂട്ടവും കണ്ട് ആസ്വദിച്ചു നീങ്ങുന്ന ബോച്ചെ ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലായില്ല.
also read: അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വരും ദിവസങ്ങളിലും മഴ കനക്കും, ജാഗ്രത നിര്‍ദേശം
വാച്ച് കടയില്‍ കയറി, വാച്ച് കയ്യിലെടുത്ത് വെറുതെയൊന്നു നോക്കി, പലഹാരക്കടയിലെത്തി തേന്‍ മിഠായിയുടെ പാക്കറ്റെടുത്ത് നോക്കി, അവിടെത്തന്നെ വച്ചു. റിംങ് സ്റ്റാളിലെത്തി വളയമെറിഞ്ഞ് ഭാഗ്യം പരീക്ഷിച്ചു. ഇതിനിടെ ദാഹം അകറ്റാന്‍ ഒരു കുലുക്കി സര്‍ബത്ത് നുണഞ്ഞു. പിന്നെ മരണക്കിണറിലെ പ്രകടനം കാണാന്‍ പോയി. ബൈക്കില്‍ ചീറിപ്പായുന്നവരെ പ്രോത്സാഹിപ്പിച്ചു, പണം നല്കി. അങ്ങനെ പൂരം ആഘോഷമാക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍.
ഇതിനിടെ ബോച്ചെയെ ചിലര്‍ തിരിച്ചറിഞ്ഞ് അടുത്തെത്തി. താടി കണ്ടാല്‍ അറിഞ്ഞൂടെ വെപ്പാണെന്ന് ഒരാള്‍ ചോദിച്ചു. പ്രതികരണം ഒരു ചിരിയിലൊതുക്കി ഷേക്ക് ഹാന്‍ഡ് നല്കി ബോച്ചെ കാലന് കുടയും വീശി തിടുക്കത്തില്‍ നടന്നു.