പട്ന: പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ബിഹാര്‍ സഹര്‍സ ജില്ലയിലാണ് സംഭവം. നൗഹട്ട പൊലീസ് സ്റ്റേഷനിലെ ദര്‍ഹാര്‍ ഔട്ട്പോസ്റ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശശിഭൂഷണ്‍ സിന്‍ഹയെയാണ് സസ്പെന്‍ഡ് ചെയ്തത്.
പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ബിഹാറിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്.
also read: ബലാത്സംഗക്കേസിൽ പ്രതി; വിജയ് ബാബുവിന് എതിരെ നടപടിക്ക് ഒരുങ്ങി താരസംഘടന
ശശിഭൂഷണ്‍ സിന്‍ഹ ഷര്‍ട്ട് ധരിക്കാതെ മസാജ് ചെയ്യിപ്പിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് പോലീസുകാരനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.