കൊടും ചൂടില്‍ വലയുകയാണ് രാജ്യം. പല സംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പല സ്ഥലങ്ങളിലും തുറസ്സായ ഇടങ്ങളില്‍ സ്റ്റൗവ് പോലും ഉപയോഗിക്കാതെ ഭക്ഷണം പാകം ചെയ്യാവുന്ന അവസ്ഥയാണുള്ളത്. ഇത് തെളിയിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
ഒഡിഷയിലെ സോനെപൂര്‍ സ്വദേശിനിയായ യുവതി, തുറസായ സ്ഥലത്ത് നിന്ന് കാറിന്റെ ബോണറ്റിനു മുകളില്‍ ചപ്പാത്തി ചുട്ടെടുക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പരത്തി എടുത്ത ചപ്പാത്തി ഗ്യാസ് സ്റ്റൗവില്‍ എന്നപോലെ നിമിഷങ്ങള്‍ക്കകം ബോണറ്റിന് മുകളില്‍വച്ച് ചുട്ടെടുക്കുന്നത് വിഡിയോയില്‍ കാണാം.
താപതരംഗത്തിന്റെ കാഠിന്യം എത്രത്തോളമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കൊടുംചൂട് മൂലം ഒഡിഷയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയിരിക്കുകയാണ് സംസ്ഥാന ഭരണകൂടം.
Scenes from my town Sonepur. It’s so hot that one can make roti on the car Bonnet 😓 @NEWS7Odia #heatwaveinindia #Heatwave #Odisha pic.twitter.com/E2nwUwJ1Ub
— NILAMADHAB PANDA ନୀଳମାଧବ ପଣ୍ଡା (@nilamadhabpanda) April 25, 2022