പത്തുരൂപ നോട്ടില്‍ ഒരു പെണ്‍കുട്ടി കാമുകന് എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹം തീരുമാനിച്ച പെണ്‍കുട്ടി ഒളിച്ചോടാമെന്നു പറഞ്ഞ് തന്റെ കാമുകനെഴുതിയ വാക്കുകളാണ് ഈ പത്തുരൂപ നോട്ടിലുള്ളത്.
കുസുമം എന്നു പേരുള്ള യുവതിയാണ് കാമുകന് വിശാലിന് പത്തുരൂപ നോട്ടില്‍ കത്തെഴുതിയത്. വീട്ടില്‍ നിന്ന് രക്ഷിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ‘വിശാല്‍, ഏപ്രില്‍ 26ന് എന്റെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് എന്നെ രക്ഷിക്കൂ. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഒരുപാട് സ്നേഹത്തോടെ നിന്റെ കുസുമം’- എന്നാണ് യുവതി നോട്ടില്‍ കുറിച്ചിരിക്കുന്നത്.
ഒരു ട്വിറ്റര്‍ യൂസര്‍ പങ്കുവച്ചതാണ് കുസുമത്തിന്റെ സന്ദേശമുള്ള പത്തു രൂപ നോട്ടിന്റെ ചിത്രം. ഈ സന്ദേശം വിശാല്‍ കാണുമെന്ന പ്രതീക്ഷയിലാണ് പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം കുറിച്ചു. ‘ടിറ്ററിന്റെ ശക്തി അറിയട്ടെ. ഏപ്രില്‍ 26ന് മുന്‍പ് കുസുമത്തിന്റെ ഈ സന്ദേശം വിശാല്‍ അറിയട്ടെ. സ്നേഹിക്കുന്ന രണ്ടു മനുഷ്യര്‍ ഒരുമിക്കട്ടെ.’- എന്നും ചിത്രം പങ്കുവച്ചു കൊണ്ടുള്ള കുറിപ്പില്‍ പറയുന്നു.