ചെന്നൈ: മകനെ പാമ്പിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് അച്ഛന് ദാരുണമരണം. തമിഴ്നാട്ടിലെ പുതുക്കോട്ട നാഗമലൈയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നാലുവയസ്സുള്ള മകനെ രക്ഷിക്കുന്നതിനിടെ അച്ഛൻ എം മുരുഗേശന്‍ പാമ്പ് കടിയേൽക്കുകയായിരുന്നു.
വീട്ടിനുള്ളിലേക്ക് ഇഴഞ്ഞുകയറിയ പാമ്പ് മകന്റെ നേർക്ക് ഇഴഞ്ഞുനീങ്ങുന്നത് കണ്ട യുവാവ് പുറത്തേയ്ക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. പാമ്പ് ഇഴഞ്ഞ് മകന്റെ അടുത്തേയ്ക്ക് നീങ്ങുന്നത് കണ്ട യുവാവ് പാമ്പിന പിടികൂടി.
തുടർന്ന് പുറത്തേയ്ക്ക് വലിച്ചെറിയാൻ ശ്രമിച്ചെങ്കിലും കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.