മുംബൈ: സ്വന്തം ജീവന് പണയം വെച്ച് ഭര്‍ത്താവിനെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച ഒരു ധീരയായ ഭാര്യയുടെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം. മുപ്പതുകാരിയായ സഞ്ജന പവാഡെയാണ് ആ ധീരയുവതി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അഹമ്മദ്നഗര്‍ ജില്ലയിലെ പാര്‍നര്‍ താലൂക്കിലുള്ള ദാരോഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. രാത്രി വീടിന് പുറത്ത് പുള്ളിപുലിയെ കണ്ടതോടെ സഞ്ജന ഭര്‍ത്താവ് ഗോരഖ് ദശരഥ് പവാഡെയെ വിളിച്ചുണര്‍ത്തി കാണിച്ചുകൊടുത്തു.
തുടര്‍ന്ന് അദ്ദേഹം പുറത്ത് പോയി നോക്കുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു. പുള്ളിപ്പുലി ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട സഞ്ജന ഓടിയെത്തി വാലില്പിടിച്ച് പിന്നിലേക്ക് വലിച്ചു. ഇതിനിടെ ഭര്‍ത്തൃപിതാവും വളര്‍ത്തുനായയും അവിടെ എത്തുകയും ഇവരും പുള്ളിപ്പുലിയുടെ ആക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് പുലി ഓടി പോകുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ ഗോരഖിന് തലയ്ക്കും കൈയ്ക്കും പരിക്ക് സംഭവിച്ചിട്ടുണ്ട് എന്നാല്‍ പരിക്ക് ഗുരുതരമല്ല. പുള്ളിപ്പുലി എന്റെ ഭര്‍ത്താവിനെ ആക്രമിക്കുന്നതുകണ്ടപ്പോള്‍ താന്‍ ശക്തിയും ധൈര്യവും സംഭരിച്ചു, പുലിയുടെ വാലില്‍ പിടിച്ച് പിന്നിലേക്ക് വലിക്കാന്‍ ശ്രമിച്ചതെന്ന് സഞ്ജന പറഞ്ഞു.