ചെന്നൈ: തമിഴ്നാട്ടില്‍ സ്കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആഴ്വാര്‍ തിരുനഗറിലാണ് സംഭവം. വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദീക്ഷിത്താണ് മരിച്ചത്.
ഏഴുവയസ്സായിരുന്നു. വാനില്‍ നിന്ന് ഇറങ്ങി സ്കൂളിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തി. ഇതറിയാതെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തപ്പോള്‍ കുട്ടിയുടെ മേല്‍ കയറുകയായിരുന്നുവെന്നാണ് വിവരം.
also read: കേരളത്തില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ്, 471 പേര്‍ക്ക് രോഗമുക്തി
സ്കൂള്‍ കോംപൗണ്ടില്വച്ചാണ് അപകടമുണ്ടായത്. സ്കൂള്‍ അധികൃതര്‍ ഓടിയെത്തി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ ദീക്ഷിത് മരിച്ചു.