ഡല്‍ഹി: ഏറെ നാളത്തെ പ്രണയത്തിന് ശേഷം യുക്രെയ്ന് സ്വദേശിനിക്ക് മിന്നുചാര്‍ത്തി ഇന്ത്യന്‍ പൗരന്. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യുക്രെയ്നിലെ അന്ന ഹൊറോഡെറ്റ്സ്കയും (30), ഇന്ത്യന്‍ പൗരനും ഡല്‍ഹി ഹൈക്കോടതി അഭിഭാഷകനുമായ അനുഭവ് ഭാഷി(33)നുമാണ് വിവാഹിതരായത്.
ഇന്ത്യയില്‍വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങായാണ് വിവാഹം നടത്തിയത്. സൗത്ത് ഡല്‍ഹിയില്‍വെച്ചായിരുന്നു ചടങ്ങ്. യുദ്ധം ആരംഭിച്ചത് മുതല്‍ യുക്രെയ്നിലെ കീവിലുളള ഒരു ബങ്കറില്‍ കഴിഞ്ഞുവരികയായിരുന്നു അന്ന. എങ്ങനെയെങ്കിലും ഇന്ത്യയില്‍ എത്താനായിരുന്നു തീരുമാനം.
തുടര്‍ന്ന് മാര്‍ച്ച് 17നാണ് അന്ന ഡല്‍ഹിയിലെത്തിയത്. തുടര്‍ന്നായിരുന്നു വിവാഹം. 2019ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് അന്ന അനുഭവ് ഭാഷിനുമായി പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും മാര്‍ച്ചില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യു?ദ്ധം തടസമാകുകയായിരുന്നു.
also read: കേരളത്തില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ്, 693 പേര്‍ക്ക് രോഗമുക്തി
‘റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ ആരംഭിച്ചിരുന്നുവെന്ന് തമാശരൂപേണെ അന്ന പറഞ്ഞു. കീവ് വിടാന്‍ ആദ്യം അനുഭവ് നിര്‍ദേശിച്ചിരുന്നു എന്നാല്‍ റഷ്യ അധിനിവേശം നടത്തില്ലെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ട്രെയ്നില്‍ രക്ഷപ്പെടാനും അനുഭവ് നിര്‍ദേശിച്ചു അതും ഞാന്‍ കേട്ടില്ല.’- അന്ന ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
‘ഒടുവില്‍ ആക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കെ ബങ്കറില്‍ നിന്ന് രക്ഷപ്പെടാനുളള എന്റെ തീരുമാനത്തെ അനുഭവ് എതിര്‍ത്തു. എന്നാല്‍ കാത്തിരിക്കൂ ഞാന്‍ ഇന്ത്യയിലേക്ക് വരുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്. അപ്രതീക്ഷിത വരവേല്‍പ്പാണ് തനിക്ക് ലഭിച്ചത്. അനുഭവിന്റെ അമ്മ പൂക്കള്‍ നല്കി സ്വീകരിച്ചു. ‘- അന്ന കൂട്ടിച്ചേര്‍ത്തു.