പഴനി: തമിഴ്നാട്ടിലെ ചത്രപട്ടി മുല്ലൈ നഗറിൽ ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. ഓമന്ത് രാജനാണ് (48) കൊല്ലപ്പെട്ടത്.
ഓമന്ത് രാജൻ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സമാനമായ രീതിയിൽ കഴിഞ്ഞദിവസവും മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മർദ്ദിച്ചു.17 കാരനായ മകൻ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇതിനിടെ പ്രകോപിതനായ മകൻ കൈയ്യിൽ കിട്ടിയ ക്രിക്കറ്റ് ബാറ്റുകൊണ്ട് അച്ഛനെ മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഓമന്ത് രാജൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മകനെ പോലീസ് അറസ്റ്റ് ചെയ്തു.