ദുബായ്: മലയാളി യുവതി ദുബായിയില്‍ മരിച്ച നിലയില്‍. പ്രശസ്ത വ്ലോഗറും ആല്‍ബം താരവുമായ അരനാട്ടില്‍ റിഫ മെഹ്നൂവിനെയാണ് ദുബായിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ് റിഫ.
ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്.
ദുബായിയിലെ ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫ മെഹ്നൂവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. നാട്ടിലായിരുന്ന റിഫ കഴിഞ്ഞ മാസമാണ് ദുബായിലേക്ക് തിരിച്ച് എത്തിയത്.
also read: ഹൃദയാഘാതം, മലയാളിയായ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഒമാനില്‍ ദാരുണാന്ത്യം
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ മരണകാരണം വ്യക്തമല്ല. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു റിഫയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ച് ഖബറടക്കാനുള്ള ശ്രമം നടത്തിവരികയാണ്.