ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിക്ക് ഒമാനില്‍ ദാരുണാന്ത്യം. മലയാളിയായ ഇഹാന്‍ നഹാസ് ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
ഒമാനിലെ മുലദ്ദ ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ഇഹാന്‍. ഛര്‍ദ്ദിച്ചതിന് പിന്നാലെ ഇഹാന്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
പിന്നാലെ കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് ചികിത്സയില്‍ കഴിയെവെയാണ് കുട്ടി മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.