വണ്ടിപ്പെരിയാര്‍: കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തിരണ്ടുകാരനെ പോലീസ് പിടികൂടി. സത്രം സ്വദേശി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വണ്ടിപ്പെരിയാറില്‍നിന്നു സത്രത്തിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. ബസില്‍ വെച്ചാണ് പീഡനശ്രമം.
also read: ഭക്ഷണം വാങ്ങാനായി വരി നിൽക്കുന്നതിനിടെ ഷെല്ലാക്രമണം; ഇന്ത്യൻ വിദ്യാർത്ഥി ഉക്രൈനിൽ കൊല്ലപ്പെട്ടു
ബാബു വിദ്യാര്‍ഥിനിയുടെ സ്കൂള്‍ ബാഗ് വാങ്ങിപിടിച്ചിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്തി ബാഗ് കൊടുക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായാണ് പരാതി.
പ്രതിയെ ബസില്‍ തടഞ്ഞ് നിര്‍ത്തി യാത്രക്കാരും നാട്ടുകാരും ചേര്‍ന്നു മര്‍ദിച്ചു. തുടര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.