ബംഗളൂരു: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ ക്ഷുഭിതനായ മകന് അമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. ബംഗളൂരുവിലാണ് നടുക്കുന്ന സംഭവം. റായ്ച്ചൂര്‍ സ്വദേശിനിയായ എഴുപത് വയസ്സുകാരി യമുനമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന് മകന് അംബരീഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗുളൂരുവിലെ മാറത്തഹള്ളി ദേവരബീസനഹള്ളിയിലാണ് യമുന താമസക്കുന്നത്. അംബരീഷ് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ യമുനമ്മ നല്‍കിയില്ല. മറ്റൊരാവശ്യത്തിന് മാറ്റി വച്ചിരിക്കുന്ന പണമാണെന്നും പറഞ്ഞതോടെ തര്‍ക്കം മൂര്ച്ഛിചിച്ചു.
പ്രകോപിതനായ അംബരീഷ് അമ്മയെ വീടിന് പുറകിലേക്ക് തള്ളിയിടുകയും സമീപത്തുകിടന്ന കല്ലെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്ത് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നു വര്‍ഷം മുമ്പാണ് യമുനമ്മയും മകനും ബംഗുളൂരുവില്‍ എത്തിയത്. അംബരീഷ് അമ്മയെ മദ്യപിച്ചെത്തി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കൂടാതെ മദ്യപിക്കാന്‍ പണം കണ്ടെത്തുന്നതിന് ട്രാഫിക് സിഗ്നലുകളില്‍ ഭിക്ഷാടനം നടത്താനും ഇയാള്‍ അമ്മയെ നിര്‍ബന്ധിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു. സംഭവം നാടിനെ ഒന്നടഹ്കം നടുക്കിയിരിക്കുകയാണ്.