പല കാരണങ്ങള്‍ കൊണ്ടും വിവാഹദിവസം കല്യാണം മുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും മണ്ഡപത്തില്‍ നിന്നും മനസ്സിലാക്കിയ വധു ബോധം കെട്ട് വീഴുകയും പിന്നാലെ വിവാഹം മുടങ്ങുകയും ചെയ്ത വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഉത്തര്‍പ്രദേശ് ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയിലാണ് സംഭവം. വരന് മുടിയില്ലാത്ത കാര്യം വധു അറിഞ്ഞിരുന്നില്ല. എന്നാല്‍ കല്യാണ ദിവസം വരന് തലമുടിയില്‍ അമിതമായി ശ്രദ്ധിക്കുകയും പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നത് കണ്ടതും സംശയം വര്‍ധിപ്പിച്ചു.
അങ്ങനെയാണ് രഹസ്യം കണ്ടുപിടിച്ചത്. ഇതോടെ വരന് വിഗ്ഗ് വച്ചതറിഞ്ഞ് യുവതി മണ്ഡപത്തില്‍ തല കറങ്ങി വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ വിവാഹത്തിന് സമ്മതമല്ലെന്ന് വധു അറിയിക്കുകയും ചെയ്തു. ബീഹാറിലും അടുത്തിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തനിക്കും ബന്ധുക്കള്‍ക്കും ഭക്ഷണം വിളമ്പാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വിവാഹത്തില്‍ നിന്നും വരന് പിന്മാറിയിരുന്നു. സംഭവം വാര്‍ത്തയായിരുന്നു.