രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നായി 18ഓളം സ്ത്രീകളെ വിവാഹം ചെയ്ത ഒഡിഷ സ്വദേശി അറസ്റ്റില്‍. രമേശ് സ്വെയിന്‍ എന്നയാളാണ് അറസ്റ്റിലായത്. വ്യാജഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
വ്യാജ ഡോക്ടര്‍ ചമഞ്ഞ് പലരില്‍ നിന്നും ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. ഡല്‍ഹി, കല്‍ക്കത്ത, ഭുവനേശ്വര്‍, മുംബൈ, ഹൈദരാബാദ്, എന്നിങ്ങനെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇയാള്‍ക്ക് ഭാര്യമാരുണ്ട്. ഡല്‍ഹി സ്വദേശിയായ അധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
നവമാധ്യമങ്ങളില്‍ നിന്നും മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നുമാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. തട്ടിപ്പിന് ഇരകളായ സ്ത്രീകളില്‍ കൂടുതലും ഡോക്ടര്‍മാരാണ്. ഭുവനേശ്വറിലെ വാടകവീട്ടില്‍ നിന്നുമാണ് രമേശ് സ്വെയിന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.