ബ്രാന്‍ഡഡ് കുടിവെള്ളത്തിനു വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കുന്ന ഒരു ടിക് ടോക് താരത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. റയാന് ഡബ്സ് എന്നയാളാണ് ഒരു മാസം കുടിവെള്ളത്തിനു വേണ്ടി ഒന്നര ലക്ഷം രൂപയിലധികം ചെലവഴിക്കുന്നത്.
കുടിവെള്ളത്തില്‍ താന്‍ ആഡംബരം കാണിക്കുന്നത് വെള്ളത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്തതു കൊണ്ടാണെന്നാണ് റയാന് പറയുന്നത്. വാട്ടര്‍ ഫില്‍ട്ടറില്‍ നിന്ന് വെള്ളം കുടിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ശുദ്ധമായ വെള്ളം മാത്രം കുടിക്കുന്നത് ശീലമാക്കിയെന്നും റയാന് പറയുന്നു.
also read: വിവാഹം കഴിഞ്ഞിട്ട് 10 ദിവസം, നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, കേസെടുത്ത് പോലീസ്
റയാന്റെ വീട്ടിലുള്ള നാല് ഫ്രിഡ്ജുകളിലായാണ് വെള്ളക്കുപ്പികള്‍ സൂക്ഷിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കുറക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സൗഹൃദമായിട്ടുള്ള ഗ്ലാസ് ബോട്ടിലുകളില്‍ നിര്‍മ്മിക്കുന്ന ബ്രാന്‍ഡഡ് വെള്ളകുപ്പികള്‍ മാത്രമാണ് റയാന് വാങ്ങാറുള്ളത്.
ടാപ്പ് വെള്ളത്തിന്റെ രുചി തനിക്ക് ഇഷ്ടമല്ലെന്നും റയാന് പറയുന്നു. റയാന് പങ്കുവെച്ച വിഡിയോക്ക് നിരവധി പേരാണ് വിമര്‍ശിച്ച് കമന്റ് ചെയ്തത്. പിന്തുണ അറിയിച്ച് രംഗത്തെത്തിയവരും നിരവധിയാണ്.