ചെന്നൈ: മതം മാറാന്‍ വിസമ്മതിച്ചതിന് ഹോസ്റ്റല്‍ വാര്ഡന് അപമാനിച്ചെന്ന് ആരോപിച്ച് വിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ചെന്നൈയിലാണ് സംഭവം. ജനുവരി 9നാണ് പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 19 ന് കുട്ടി മരിച്ചു.
കുടുംബത്തോടെ ക്രിസ്തുമതത്തിലേക്ക് മാറാന്‍ വാര്ഡന് തുടര്‍ച്ചയായി നിര്‍ബന്ധിച്ചിരുന്നുവെന്നും ഇത് നിഷേധിച്ചതിന് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചുവെന്നുമാണ് ഉയരുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വീഡിയോ ഇപ്പോള്‍സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
also read: നടുറോഡില്‍ കിടന്ന് മദ്യപന്, വലഞ്ഞ് പോലീസ്, ഗതാഗതക്കുരുക്ക് ഉണ്ടായത് മണിക്കൂറുകളോളം
രണ്ട് വര്‍ഷം മുമ്പ് അവര്‍ എന്നോടും കുടുംബത്തോടും ക്രിസ്തുമാതത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്റെ വിദ്യാഭ്യാസം നോക്കിക്കൊള്ളാമെന്നും അവര്‍ പറഞ്ഞു. – പെണ്‍കുട്ടി ഇങ്ങനെ പറയുന്നത് കേള്‍ക്കാവുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
മതം മാറാത്തതില്‍ അവര്‍ ഉപദ്രവിച്ചിരുന്നോ എന്ന ചോദ്യത്തിന് കുട്ടി ചിലപ്പോള്‍ എന്ന് മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മതംമാറ്റ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടു. കുട്ടിയുടെ ആരോപണത്തില്‍ വാര്‍ഡനെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തു.
വാാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയെക്കൊണ്ട് വാര്ഡന് അഡ്മിനിസ്ട്രേഷന്, മെയിന്റനന്‍സ് ഭാഗങ്ങള്‍ വൃത്തിയാക്കിച്ചുവെന്ന് ആരോപിച്ചിരുന്നു. കുട്ടിയുടെ മരണമൊഴി റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ മതംമാറ്റമെന്ന ആരോപണം ഇല്ലെന്നും എന്നാല്‍ അതും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.