അടൂര്‍: നടുറോഡില്‍ മദ്യപന്റെ വിളയാട്ടം കാരണം ഗതാഗതക്കുരുക്ക് ഉണ്ടായത് മണിക്കൂറുകളോളം. അടൂരിലാണ് സംഭവം. റോഡിനുകുറുകെ കിടന്ന ഇയാളെ ഒടുവില്‍ പൊലീസ് എത്തി ഏറെ നേരം പണിപ്പെട്ടാണ് മാറ്റിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
നടുറോഡില്‍ നിന്നും മാറ്റിയ ഇയാളെ പൊലീസ് പാതയുടെ മധ്യഭാഗത്തെ ഡിവൈഡറില്‍ കിടത്തി പോവുകയായിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ ഹൈസ്കൂള്‍ കവലയിലും പരിസരങ്ങളിലും മദ്യപശല്യവും കഞ്ചാവ് വില്പനയും വ്യാപകമാണ്.
also read: പനിയും ജലദോഷവുമുള്ളവര്‍ വീട്ടില്‍ തന്നെ കഴിയണം, ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി
കരുവാറ്റ ഗവ.എല്‍.പി.എസിന്റെ ചുറ്റുമതിലിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബാറില്‍ മദ്യപന്മാര് തമ്മിലടിക്കുന്നത് പതിവാണ്. എം.സി റോഡും കായംകുളം-പത്തനാപുരം സംസ്ഥാന പാതയും ഒന്നായി കടന്നുപോകുന്ന ഇവിടെ മദ്യപന്മാര് തമ്മിലെ കൈയാങ്കളി കാരണം വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.