ഹിന്ദുമതത്തിലുള്ളവര്ക്ക് ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി ബജ്റംഗ്ദള്‍. അസമിലാണ് സംഭവം. സില്‍ച്ചറില്‍ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ നടന്നുകൊണ്ടിരിക്കെ ബജറംഗദള്‍ പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് ഇരച്ചുകയറി പള്ളി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു.
ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ ക്രസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് പള്ളിയില്‍ എത്തിച്ചേരുന്നത് തടയാന്‍ പള്ളി അടച്ചു പൂട്ടണമെന്ന് ബംജറംഗദള്‍ ആവശ്യപ്പെട്ടു. കിസ്ത്യന്‍ മത വിഭാഗത്തില്‍പ്പെട്ടവര്‍ ക്രസ്തുമസ് ആഘോഷിക്കുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ ഹിന്ദുക്കളെ ക്രിസ്തുമസ് ആഘോഷിക്കാന്‍ അനുവദിക്കില്ലെന്നും ബജ്റംഗ്ദള്‍ അഭിപ്രായപ്പെട്ടു.
also read: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ തീയ്യതികള്‍ നാളെ പ്രഖ്യാപിക്കും
ഡിസംബര്‍25ന് ക്രിസ്ത്യന്‍ മത വിഭാഗത്തില്‍പ്പെടുന്നവര്‍ ക്രിസ്തുമസ് ആഘോഷിക്കട്ടെയെന്നാണ് ബജറംഗദളിന്റെ ഇത് സംബന്ധിച്ച വിശദീകരണം. അന്നേ ദിവസം ആചരിക്കപ്പെടേണ്ട തുല്‍സി ദിനം ഹിന്ദുക്കള്‍ ആഘോഷിക്കുന്നില്ല. അതിന് പകരം ഹിന്ദുക്കള്‍ മെറിക്രസ്തുമസ് എന്നുരുവിട്ടുകൊണ്ടിരിക്കുയാണെന്നുമാണ് ഇത് സംബന്ധിച്ച് ബജംറഗദള് പുറത്തുവിട്ട മറ്റൊരു ന്യായീകരണം.
സില്‍ച്ചറില്‍ ക്രസ്തുമസ് ആഘോഷങ്ങള്‍ തടയുന്നത് ഇതാദ്യമല്ല. ക്രിസ്തുമസ് ആഘോഷിക്കുന്ന ഹിന്ദുക്കളെ പൊതിരെ തല്ലണമെന്ന ആഹ്വാനമുയര്‍ത്തി ബജ്റംഗ്ദള്‍ മുന്‍പും പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടിരുന്നു.ഹരിയാനയിലെ ഗുഡ്ഗാവിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.