ലഖ്നൗ: സര്‍ക്കാര്‍ ജോലിക്കായുള്ള പരീക്ഷയ്ക്കിടെ ഹൈടെക്കായി കോപ്പിയടിക്കാന്‍ ശ്രമിച്ചയാളെ ഹൈടെക്കായി തന്ന പിടികൂടി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശ് പൊലീസിന്റെ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയിലാണ് ഹൈടെക്ക് കോപ്പിയടി ശ്രമം നടന്നത്.
വിഗ്ഗിനടിയില്‍ വൈര്‍ലെസ് ഇയര്‍ഫോണ്‍ വെച്ച് പരീക്ഷയെഴുതാനായിരുന്നു ഇയാളുടെ ശ്രമം. പുറത്തു കാണാത്ത രീതിയില്‍ ചെവിക്കുള്ളില്‍ ഇയര്‍ഫോണുകളും ധരിച്ചിരുന്നു. എന്നാല്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ശ്രമം പാളിയത്.
വിഗ്ഗും ചെവിയിലെ ഇയര്‍ഫോണും പൊലീസുകാര്‍ അഴിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ നാഗാലന്‍ഡ് ഡിജിപി രുപിന് ശര്‍മ്മയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. തട്ടിപ്പുകാരനെ പിടികൂടിയ ഉത്തര്‍പ്രദേശ് പൊലീസിനെ അഭിനന്ദിച്ച് കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
#UttarPradesh mein Sub-Inspector
की EXAM mein #CHEATING #nakal के शानदार जुगाड़ ☺️☺️😊😊😊@ipsvijrk @ipskabra @arunbothra@renukamishra67@Uppolice well done pic.twitter.com/t8BbW8gBry— Rupin Sharma IPS (@rupin1992) December 21, 2021