ആമ്പല്ലൂര്‍: സ്വാശ്രയ കര്‍ഷക സമിതിയുടെ സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആമ്പല്ലൂരിലാണ് സംഭവം. മണ്ണംപേട്ട പച്ചളിപ്പുറം തേലൂര്‍ വീട്ടില്‍ രമേഷിന്റെ ഭാര്യ രാജലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു.
ചൊവ്വാഴ്ചയാണ് സംഭവം. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രൊമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള സ്വാശ്രയ കര്‍ഷക സമിതിയുടെ സെക്രട്ടറിയായിരുന്നു രാജലക്ഷമി. രാവിലെ 10 മണിയോടെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥനാണ് രാജലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: നിയന്ത്രണംവിട്ട ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞു, 22കാരന് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയില്‍
മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രാജലക്ഷ്മിയുട ആത്മഹ്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു.