മംഗളൂരു: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മംഗളൂരുവിലാണ് സംഭവം. കര്‍ണാടക ബിദാര്‍ ആനന്ദ്നഗറിലെ വിജയകുമാര്‍ ഗെയ്ക്വാദിന്റെ മകള്‍ വൈശാലി ഗെയ്ക്വാദ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.
താമസസ്ഥലത്താണ് വൈശാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ പാലക്കാട് സ്വദേശി അറസ്റ്റിലായി. വൈശാലിയുടെ സഹപാഠി കൂടിയായ സുജീഷിനെയാണ്(24) ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഒരേ സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വൈശാലിയുടെ ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.