ജനങ്ങള്‍ക്ക് മദ്യം വിളമ്പുന്ന ബിജപി പ്രവര്‍ത്തകരുടെ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് മദ്യം വിതരണം ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
‘ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കാഴ്ച’ എന്ന് കുറിച്ചാണ് വിഡിയോ പങ്കിടുന്നത്. വിഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ മദ്യവിതരണം നടത്തുന്നതും ഗ്ലാസുമായി നില്‍ക്കുന്നവര്‍ക്ക് ഒഴിച്ചുനല്കുന്നതുമാണ് കാഴ്ച. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസും ടി.സിദ്ദിഖ്് എംഎല്‍എയും വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
‘പരിശുദ്ധമായ ഗംഗാ ജലം നല്‍കുമെന്ന നിലയില്‍ വാഗ്ദാനം ചെയ്ത ബിജെപി യുപിയിലെ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയത പോരാ എന്ന് മനസ്സിലാക്കി ഇപ്പോള്‍ നല്‍കുന്നത് എന്താണു? സബ് കാ സാത്ത്, സബ് കാ വികാസ്… യുപിയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.’ വിഡിയോ പങ്കിട്ട് സിദ്ദിഖ് കുറിച്ചു.