മംഗളൂരു: ബസ്സില്‍ ഒരുമിച്ച് യാത്ര ചെയ്തതിന് വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും മര്‍ദ്ദനം. മംഗളൂരുവിലാണ് സംഭവം. ഇരുവരേയും ബസില്‍ നിന്ന് പുറത്ത് ഇറക്കിയും അക്രമം തുടര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മംഗളൂരു ബസ് സ്റ്റാന്റിലാണ് സംഭവം. ഉഡുപ്പിയിലേക്ക് പോകുന്ന ബസില്‍ ഒരേ സീറ്റിലിരുന്ന ഇതര സമുദായത്തില്‍ പെട്ട ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് അക്രമത്തിന് ഇരയായത്. ഇരുവരേയും ബസില്‍ നിന്ന് പുറത്ത് ഇറക്കി മര്‍ദിച്ചു.
also read: കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്, 50 മരണം
നിങ്ങള്‍ക്ക് ഞങ്ങളുടെ സംഘടനയില്‍പെട്ടവരെ പേടിയില്ലെ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. സംഘപരിവാര്‍ അനുകൂലസംഘടനയില്‍പ്പെട്ടവരായിരുന്നു മര്‍ദ്ദനത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പകര്‍ത്തി പ്രചരിപ്പിച്ചു. ഇരുവരുടെയും വിലാസവും മറ്റും ചോദിച്ചറിയുന്നതും പെണ്‍കുട്ടി കൈകൂപ്പി കൊണ്ട് വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.