തങ്ങളുടെ വിവാഹത്തെക്കുറിച്ച് വധൂവരന്മാര്ക്ക് അവരുടേതായ സ്വപ്നങ്ങളുമുണ്ടാകും. അതില്‍ വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പും വേദിയും എല്ലാം ഉള്‍പ്പെടുന്നു. പരമ്പരാഗത വേഷം ധരിച്ച് രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെയാണ് പലരും വിവാഹത്തിന് സങ്കല്‍പ്പിക്കുന്നത്.
എന്നാല്‍ ഇതില്‍ നി്ന്നെല്ലാം വ്യത്യസ്തമായ ഒരു വേഷം ധരിച്ചിട്ടുള്ള വധുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ലെഹങ്ക സ്കര്‍ട്ടിന് പകരം റിപ്പ്ഡ് ഡെനിം ജീന്‍സ് ധരിച്ചുനില്ക്കുന്ന വധുവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
Also Reada: നഷ്ടമായത് ധീര സൈനികനെ, നാട്ടില്‍ സജീവമായ യുവാവിനെ; എ പ്രദീപിന്റെ വീട്ടിലെത്തി റവന്യു മന്ത്രി
മുദ്ര ഭഗത് എന്ന വധുവാണ് വീഡിയോയിലെ താരം. ബ്രൈഡല്‍ ലുക്കില്‍ നില്ക്കുന്ന മുദ്ര പക്ഷേ റിപ്പ്ഡ് ജീന്‍സ് ആണ് സ്കര്‍ട്ടിന് പകരം ധരിച്ചിരിക്കുന്നത്. തനിക്ക് ലെഹങ്ക വേണ്ട എന്നും മണ്ഡപത്തിലേയ്ക്ക് ഇങ്ങനെ പോയാല്‍ മതിയെന്നും മുദ്ര പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ഇതുകേട്ടതും ബന്ധുക്കള്‍ എല്ലാവരും കൂട്ടച്ചിരിയായിരുന്നു. ‘വിറ്റി വെഡ്ഡിങ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഏഴ് ലക്ഷത്തോളം പേര് വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞു. രസകരമായ കമന്റുകളോടൊപ്പം വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.