ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഉച്ചയോടെ വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ ഒഡീഷയിലെ പുരിയില്‍ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിഗമനം. അതേസമയം, കേരളത്തെ ഇത് ബാധിക്കില്ല.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധാ-ഒഡിഷ തീരങ്ങളില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തിമാകുമെന്ന് മുന്നറിയിപ്പുണ്ട്.കര തൊടുന്നതോടെ മണിക്കൂറില്‍ കാറ്റിന് നൂറ് കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആന്ധാപ്രദേശിലെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇരു സംസ്ഥാനങ്ങളിലെയും തീരപ്രദേശത്തെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഈസ്റ്റ് കോസ്റ്റ് റെയില്‍വേക്ക് കീഴിലെ 122 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
പശ്ചിമ ബംഗാള്‍ തീരത്തും ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സൗത്ത് 24 പര്‍ഗാനാസ്, പുര്‍ബ മെദിനിപൂര്‍ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിയതായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ അറിയിച്ചു.