അഹ്മദാബാദ്: മകനുമുന്നില്‍ ആദരവോടെയും അഭിമാനത്തോടെയും സല്യൂട്ട് നല്കുന്ന ഒരു പോലീസുദ്യോഗസ്ഥയായ അമ്മയുടെ ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഗുജറാത്തിലെ ജുനഗഢില്‍ നിന്നുമുള്ള ഒരു കാഴ്ചയാണ് സോഷ്യല്‍മീഡിയയുടെ മനംകവരുന്നത്.
സ്ഥലത്തെ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ടാണ് മകന് വിഷാല്‍ റബറി. ജുനഗഢ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറാണ് അമ്മ മധുബെന്‍ റബറി. ജുനഗഢില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെയാണ് ഇരുവരും പൊലീസ് വേഷത്തില്‍ മുഖാമുഖം വന്നത്. ഗുജറാത്ത് പബ്ലിക് സര്‍വീസ് കമീഷന് ട്വീറ്റ് ചെയ്ത ചിത്രം അതിവേഗം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.
”എ.എസ്.ഐ ആയ മാതാവിന് തന്റെ ഡി.വൈ.എസ്.പിയായ മകനെ ഇതുപോലെ കാണുന്നതിനോളം സന്തോഷകരമായി എന്തുണ്ടാകും? വര്‍ഷങ്ങളായി സ്നേഹം വഴിഞ്ഞ സമര്പിത മാതൃത്വത്തിനും ഉത്തരവാദിത്വത്തിനും പകരം നല്കുന്ന വിഷാല്‍. ഗുജറാത്ത് പബ്ലിക് സര്‍വീസ് കമീഷന് ഈ മുഹൂര്‍ത്തം ആഘോഷിക്കുകയാണ്”- ചിത്രത്തിന് ചെയര്‍മാന്റെ അടിക്കുറിപ്പ് ഇതായിരുന്നു.
പരേഡിനെത്തിയ മകന് തന്നെ കടന്നുപോകുേമ്പാഴായിരുന്നു മധുബെന്‍ സല്യൂട്ട് നല്‍കിയത്. ഉടന്‍ തിരിച്ചുനല്‍കി വിശാല്‍ മാതൃകയായി. ചിത്രം ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ ആന്ധ്രയില്‍നിന്നും സമാന ചിത്രം മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. സി.ഐ ആയ പിതാവ് ശ്യാം സുന്ദര്‍ ഡി.വൈ.എസ്.പി ആയ മകള്‍ യെന്ദ്ലൂരി ജെസ്സിക്ക് സല്യൂട്ട് നല്‍കുന്നതായിരുന്നു ചിത്രം.