ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തെന്ന് പരാതി നല്കിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച സംഭവത്തില്‍ സിബിഐ കേസെടുത്തു. ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
അജ്ഞാതരായ മറ്റൊരു 20 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ക്രിമനല്‍ ഗൂഡാലോചന, കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസ് സിബിഐക്ക് വിട്ട് ചൊവ്വാഴ്ച വൈകിട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയും ഗുരുതര വീഴ്ചയും ചൂണ്ടിക്കാട്ടി രാജ്യവ്യാപക പ്രതിഷേധവുമുണ്ടായതോടെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടായത്. കേസ് സിബിഐക്ക് വിടണ മെന്ന് ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.