മൈസൂരു: ആണ് സുഹൃത്തിനൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ യുവതിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. ബുധനാഴ്ച്ച വൈകിട്ട് മൈസൂരിലെ ലിങ്കമുദ്ധി പാളയ എന്ന സ്ഥലത്താണ് സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം യുവാവിനെ തലക്കടിച്ച് വീഴ്ത്തിയാണ് യുവതിയെ ബലാത്സംഗം ചെയ്തത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് യുവതിയും ആണ് സുഹൃത്തും ആക്രമണത്തിന് ഇരയായത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഇവരെ നാലംഗ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്ത യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കല്ലു കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി യുവതിയെ ബലമായി വലിച്ചിഴച്ച് മറ്റൊരു സ്ഥലത്ത് കെണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
സംഭവശേഷം സംഘം കടന്നുകളഞ്ഞു. യുവതിയും സുഹൃത്തും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൈസൂരു ജില്ലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കുറ്റവാളികള്‍ക്കായുള്ള തിരച്ചിലും ആരംഭിച്ചു.