റായ്ബറേലി: ‘ഒന്നും സംഭവിക്കില്ല, ഇതു കൊള്ളാം’ ഒരു ഭയവുമില്ലാതെ പാമ്പിനെ കൈയ്യിലെടുത്ത് പ്രിയങ്ക പറഞ്ഞു. വ്യാഴാഴ്ചയാണ് പാമ്പാട്ടികള്‍ക്കൊപ്പം പാമ്പിനെ കൈയ്യിലെടുത്ത് കൊണ്ട് റായ്ബറേലിയിലെ കുഛരിയ ഗ്രാമത്തിലെ ജനങ്ങളെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഞെട്ടിച്ചത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമ്മ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലത്തില്‍ തിരക്കിട്ട പ്രചാരണത്തിലാണ് പ്രിയങ്കാഗാന്ധിയും. അതിനിടെയാണ് പ്രിയങ്ക കുഛരിയ ഗ്രാമത്തില്‍ എത്തിയത്. പിന്നീട് അവിടെ കണ്ട പാമ്പാട്ടികള്‍ക്കൊപ്പം കുറച്ച് സമയം ചെലവിടുകയും ചെയ്തു.
തുടര്‍ന്ന് കൂടയില്‍നിന്ന് പാമ്പിനെ തൊട്ടുനോക്കുകയും ഒരു പേടിയും കൂടാതെ കൈയ്യിലെടുക്കുകയും ചെയ്തു. പിന്നീട് കൃത്യമായി കൂടയില്‍ തന്നെ ഒതുക്കിയും വെച്ചു. ഇതു കണ്ട ചുറ്റിലുമുള്ളവരും പാമ്പാട്ടികളും ഞെട്ടി. വിഷജീവികളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ആള്‍ക്കൂട്ടത്തില്‍നിന്ന് മുന്നറിയിപ്പ് വന്നു.
എന്നാല്‍ തനിക്ക് ഒന്നും സംഭവിക്കില്ലെന്നും, ഇതു കൊള്ളാം’ എന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി. എന്തായാലും പ്രിയങ്ക പാമ്പുകളുമായി കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റായത്.