ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
ഏറ്റവും കൂടുതല്‍ പരസ്യം ചെയ്തതില്‍ രണ്ടാമതുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് പരസ്യവും ഗൂഗില്‍ നീക്കം ചെയ്തു. എത്തിനോസ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ജസ്കരണ്‍ ധില്ലന്, ഹര്‍ഷ്നാഥ് ഹ്യുമന്‍ സര്‍വ്വീസസ്, വിദൂലി മീഡിയ എന്നീ ഏജന്‍സികള്‍ നല്കിയ പരസ്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ബിജെപിയാണെന്ന് കഴിഞ്ഞ ദിവസം ഗൂഗുള്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.