ലഖ്നൗ: ബിജെപിയും കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യവും തമ്മില്‍ കനത്ത മത്സരം നടക്കുന്ന ഉത്തര്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശക്തിപ്പെടുന്നതിനൊപ്പം സംസ്ഥാനം പണവും മദ്യവുംകൊണ്ട് നിറയുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം യുപിയില്‍ പല സ്ഥലങ്ങളില്‍ നിന്നായി ആദായനികുതി വകുപ്പും പോലീസും കസ്റ്റംസും നടത്തിയ പരിശോധനകളില്‍ 3.17 ലക്ഷം ലിറ്റര്‍ മദ്യവും നാല് കോടി രൂപയും പിടിച്ചെടുത്തു. പത്ത് കോടി രൂപയോളം വിലവരുന്ന മദ്യമാണ് പിടിച്ചെടുത്തത്.
1,80,787 ലൈസന്‍സുള്ള ആയുധങ്ങളും പിടിച്ചെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍ വേങ്കിടേശ്വര്‍ പറഞ്ഞു. 183 പേരുടെ ലൈസന്‍സ് റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, 2610 കിലോ സ്ഫോടക വസ്തുകളും യുപിയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നു പിടിച്ചെടുത്തു.