ഹൈദരാബാദ: ട്രെയിനില്‍ യാത്രചെയ്യവെ ജവാനെ കാണാതായി. ജമ്മു കശ്മീര്‍ സ്വദേശിയായ സല്ദേശ് കുമാറി (40)നെയാണ് കാണാതായത്. ഫെബ്രുവരി 20 നാണ് സംഭവം. തെലങ്കാന എക്സ്പ്രസില്‍ ഡല്‍ഹിയില്‍നിന്ന് സെക്കന്തരാബാദിലേക്ക് യാത്രചെയ്യുകയായിരുന്നു സല്ദേശ്.
ജവാനൊപ്പം 14 അംഗ സംഘമുണ്ടായിരുന്നു. കാണാതായതിനെ തുടര്‍ന്ന് അര്‍ധസൈനിക സേനയില്‍ പരാതി നല്കി. ജവാനെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടത്തിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.