ബംഗളൂരു: പരമ്പരാഗത ആചാരത്തിന്റെ പേരില്‍ കര്‍ണാടകയില്‍ തീയിലേക്ക് തള്ളിയിട്ട് പശുക്കളോട് ചെയ്ത് വരുന്നത് വന്‍ ക്രൂരത. മകരസംക്രാന്തി ദിവസമാണ് പരമ്പരാഗതമായ ആചാരമെന്ന രീതിയില്‍ പശുക്കളെ ആളിപ്പടരുന്ന തീയിലൂടെ നടത്തിക്കുന്നത്. ദേഹത്ത് മുഴുവന്‍ തീപടര്‍ന്ന് ഇവ പ്രാണവേദനയും കൊണ്ട് ഓടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മകരസംക്രാന്തി ദിവസം പശുക്കളെ അണിയിച്ചൊരുക്കിയാണ് തീയിലൂടെ നടത്തിക്കുന്നത്. ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും ഉണ്ടാവാനാണ് പശുക്കളെ ഇങ്ങനെ തീയിലൂടെ ഓടിക്കുന്നത് എന്നാണ് വിശ്വാസം. ആചാരമെന്ന പേരില്‍ അരങ്ങേറുന്ന ഈ ദുരാചാരത്തിന്റെ വീഡിയോ വൈറലായതോടെ രാജ്യത്താകമാനം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്.
ആദ്യം പശുക്കളെ അണിയിച്ചൊരുക്കി അവയ്ക്ക് വേണ്ട ഭക്ഷണവും വെള്ളവും കൊടുത്ത ശേഷമാണ് ഇവയെ തീയിലേക്ക് തള്ളിവിടുന്നത്. ഇതിനൊപ്പം ചില മനുഷ്യരും തായിലൂടെ ഓടുന്നത് ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ചടങ്ങിന് ശേഷം കാലികളെ മേയാനായി വിടുകയും ചെയ്യും.