കൊല്‍ക്കത്ത: താഴ്ന്ന് കിടന്ന റെയില്‍വെ ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് രണ്ട് കാട്ടാനകള്‍ ചരിഞ്ഞു. പശ്ചിമ ബംഗാളിലെ മിഡ്നാപൂരിലാണ് സംഭവം. നിരന്തരമായി ആനകള്‍ സഞ്ചരിക്കുന്ന മേഖലയായിട്ടും ഇവിടെ മതിയായ സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് ആനകള്‍ക്ക് അപകടം സംഭവിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
താഴ്ന്ന് കിടന്ന ഹൈ വോള്‍ട്ടേജ് ലൈനുകളില്‍ തട്ടിയാണ് അപകടമുണ്ടായത്. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ ആനകളുടെ ജഡം കണ്ടെത്തിയത് സമീപത്തെ വയലില്‍ നിന്നുമാണ്. കഴിഞ്ഞ വര്‍ഷവും പശ്ചിമ ബംഗാളില്‍ സമാന സംഭവമുണ്ടായിരുന്നു.