ഭഗല്‍പൂര്‍: മൂന്ന് മക്കളെയും സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒന്നും രണ്ടും നാലും വയസ്സുള്ള കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചു. ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. ബീഹാറിലെ ഭഗല്‍പൂര്‍ എന്ന സ്ഥലത്താണ് സംഭവം.
മദ്യപാനിയായ ഭര്‍ത്താവിന്റെ ശാരീരിക പീഢനങ്ങള്‍ സഹിക്കാനാവാതെ ഒന്നും നാലും വയസ്സുള്ള ആണ്‍കുട്ടികളെയും രണ്ട് വയസ്സുള്ള പെണ്‍കുട്ടിയേയും സെപ്റ്റിക് ടാങ്കിലേക്ക് വലിച്ചെറിഞ്ഞ് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം.
എന്നാല്‍ കുട്ടികളെ വലിച്ചെറിഞ്ഞ ശേഷം ടാങ്കിലേക്ക് ചാടാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ വീട്ടിലെ മറ്റൊരംഗം കാണുകയും രക്ഷപെടുത്തുകയുമായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്വാസം കിട്ടാത്തതിനെത്തുടര്‍ന്ന് നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു.
സംഭവത്തെതുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ഒളിവില്‍ പോയി. ഇയാളെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.