ചെന്നൈ; ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് അനുവദിച്ച സമയപരിധി ലംഘിച്ച തമിഴ്നാട്ടില്‍ 924 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെയും രാത്രി ഏഴു മുതല്‍ എട്ട് വരെയുമാണ് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്.
ഈ സമയപരിധി ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചവര്ക്കെതിരെയാണ് വിവിധ ജില്ലകളിലായി കേസെടുത്തിരിക്കുന്നത്. ചെന്നൈയില്‍ 69 പേര്‍ക്കെതിരെയും കോയമ്പത്തൂരില്‍ നൂറ് പേര്‍ക്കെതിരെയും കേസെടുത്തു. വില്ലുപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 255 പേര്‍ക്കെതിരെയാണ് കേസ്.